പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

റ്റി അജിത് കുമാര്‍

പ്രസിഡൻ്റ്

പൊടിമോള്‍ ബിനു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രസാദ് കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമ്പിളി എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ക്യഷ്ണന്‍കുട്ടി എ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രിയാ സുരേഷ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

മേലില ഗ്രാമപഞ്ചായത്ത്

ജില്ല : കൊല്ലം
താലൂക്ക് : കോട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത് : വെട്ടിക്കവല
നിയമസഭ മണ്ഡലം : പത്തനാപുരം
ലോക്സഭ മണ്ഡലം : മാവേലിക്കര
സംസ്ഥാനo : കേരളം
പഞ്ചായത്ത് തരം : ഗ്രാമ പഞ്ചായത്ത്
വാർഡുകളുടെ എണ്ണം : 16
ജനസംഖ്യ : ഏകദേശം 22,203 (2011 സെൻസസ്)
ഭാഷ : മലയാളം, ഇംഗ്ലീഷ്
പിൻകോഡ് :  691557
പ്രധാന ഗ്രാമം : മേലില
പ്രത്യേകതകൾ
മേലില പ്രദേശം പ്രകൃതിസൗന്ദര്യത്തിനും റബർ തോട്ടങ്ങൾക്കും പ്രസിദ്ധമാണ്.
ശ്രീ ധർമ്മ ശാസ്താ ക്ഷേത്രവും ഭദ്രകാളി മുടിയേറ്റും പ്രദേശത്തിന്റെ പ്രധാന സാംസ്കാരിക ആകർഷണങ്ങളാണ്.
കേരളത്തിൽ 100% ആധാർ എൻറോൾമെന്റ് പൂർത്തിയാക്കിയ ആദ്യ ഗ്രാമമായി മേലില അറിയപ്പെടുന്നു.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം