പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

റ്റി അജിത് കുമാര്‍
റ്റി അജിത് കുമാര്‍

പ്രസിഡൻ്റ്

പൊടിമോള്‍ ബിനു
പൊടിമോള്‍ ബിനു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രസാദ് കെ
പ്രസാദ് കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമ്പിളി എസ്
അമ്പിളി എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ക്യഷ്ണന്‍കുട്ടി എ
ക്യഷ്ണന്‍കുട്ടി എ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രിയാ സുരേഷ്
പ്രിയാ സുരേഷ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

മേലില ഗ്രാമപഞ്ചായത്ത്

ജില്ല : കൊല്ലം
താലൂക്ക് : കോട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത് : വെട്ടിക്കവല
നിയമസഭ മണ്ഡലം : പത്തനാപുരം
ലോക്സഭ മണ്ഡലം : മാവേലിക്കര
സംസ്ഥാനo : കേരളം
പഞ്ചായത്ത് തരം : ഗ്രാമ പഞ്ചായത്ത്
വാർഡുകളുടെ എണ്ണം : 16
ജനസംഖ്യ : ഏകദേശം 22,203 (2011 സെൻസസ്)
ഭാഷ : മലയാളം, ഇംഗ്ലീഷ്
പിൻകോഡ് :  691557
പ്രധാന ഗ്രാമം : മേലില
പ്രത്യേകതകൾ
മേലില പ്രദേശം പ്രകൃതിസൗന്ദര്യത്തിനും റബർ തോട്ടങ്ങൾക്കും പ്രസിദ്ധമാണ്.
ശ്രീ ധർമ്മ ശാസ്താ ക്ഷേത്രവും ഭദ്രകാളി മുടിയേറ്റും പ്രദേശത്തിന്റെ പ്രധാന സാംസ്കാരിക ആകർഷണങ്ങളാണ്.
കേരളത്തിൽ 100% ആധാർ എൻറോൾമെന്റ് പൂർത്തിയാക്കിയ ആദ്യ ഗ്രാമമായി മേലില അറിയപ്പെടുന്നു.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഞ്ചായത്ത് രൂപപ്പെടുന്നതിന് മുമ്പ് വില്ലേജാഫീസ് എന്ന് നാമകരണം ചെയ്യുന്നതിനും മുമ്പ് ഈ പ്രദേശത്തെ മേലില പകുതി എന്നാണ് വിളിച്ചിരുന്നത്. അന്ന് പകുതിയുടെ സര്‍വ്വാധികാരി പാറവത്തിയാര്‍ ആയിരുന്നു. വില്ലേജാഫീസറെ പാറവത്തിയാര്‍ എന്നാണ് അന്ന് വിളിച്ചിരുന്നത്. വില്ലേജാഫീസിനെ പകുതിച്ചേരി എന്നും വിളിച്ചിരുന്നു. മേലില വില്ലേജ് മേലില പഞ്ചായത്തായി മാറ്റപ്പെട്ടുവെന്നല്ലാതെ പ്രദേശത്തിന്റെ പൊതുഘടനയില്‍ മാറ്റമുണ്ടാക്കത്തക്കവണ്ണം കൂട്ടിച്ചേര്‍ക്കലുകള്‍ ഒന്നും നടന്നിട്ടില്ല. എന്നാല്‍ മേലില വില്ലേജില്‍ ഇപ്പോള്‍ ഉള്‍പ്പെടുന്നതും കിഴക്കേ തെരുവ് നീലാംവിള ഭാഗം മുതല്‍ കൊല്ലം-ചെങ്കോട്ട റോഡിന്റെ ഇരുവശവും ഏതാണ്ട് അമ്പത് അടി വീതിയിലുള്ള സ്ഥലം സെന്റ് മേരീസ് ഹൈസ്കൂള്‍ ഉള്‍പ്പെടെ പടിഞ്ഞാറെ തെരുവ് സി.എസ്.ഐ പള്ളി വരെയുള്ള ഭാഗം അടര്‍ത്തി മാറ്റി കൊട്ടാരക്കര പഞ്ചായത്തില്‍ ചേര്‍ത്തു. മേലില പഞ്ചായത്തിന്റെ ആസ്ഥാനം ചെങ്ങമനാടാണ്. വില്ലേജാഫീസ്...

കൂടുതൽ വായിക്കുക